ഇന്നലെ വീട്ടുമുറ്റത്തേക്കു മറിഞ്ഞ ലോറിക്കടിയിൽപെട്ടു മരിച്ച കുണ്ടൻചാലിൽ ജാനുവിന് കണ്ണീർ പ്രണാമമർപ്പിച്ച് മേക്കുന്ന് മത്തിപ്പറമ്പിലെ നാട്ടുകാരും, കുടുംബവും. ഉച്ചയോടെ ജാനുവിൻ്റെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു.
കുടുംബത്തിന് ഈ ആകസ്മിക വേർപാടിൽ നിന്ന് ഇനിയും കരകയറാൻ സാധിച്ചിട്ടില്ല.


കാൻസറിനോട് പൊരുതിയാണ് മകൾ പുഷ്പ കുറച്ച് ദിവസം മുൻപ് മരണത്തിനു കീഴടങ്ങിയത്. 85 വയസ്സായെങ്കിലും ജാനു എല്ലാ കാര്യങ്ങളിലും സജീവമായിരുന്നെന്ന് അയൽവാസികൾ പറഞ്ഞു. ഇന്നലെ രാവിലെ മുതൽ വീട്ടുമുറ്റത്ത് ജാനു ഉണ്ടായി രുന്നു. ഇതിനിടയിലാണ് വീട്ടിലേക്കു വരുന്ന ഇടറോഡിനോട് ചേർന്ന മുറ്റത്ത് വസ്ത്രം അല ക്കാൻ പോയത്. മുറ്റത്തെ ഭിത്തിയോട് ചേർന്നാണ് റോഡ്. ഈ അലക്കുകല്ലിനു മുകളിലേക്കാണ് ലോറിയുടെ മുൻഭാഗം ഇടിച്ചുനിന്നത്. അടിയിൽപെട്ട ജാനുവിന്റെ കൈകൾ മുറിഞ്ഞുവീണു. തലയ്ക്കും പരുക്കേറ്റു.
ഇറക്കത്തിലുള്ള റോഡരികിലാണ് ജാനുവിന്റെ വീട്. വാഹനത്തിന് മുന്നിലുണ്ടാ യിരുന്ന സ്കൂട്ടർ മാറ്റാൻ ഡ്രൈവർ ലിജിൻ ഇറങ്ങിയപ്പോഴാണ് മിനിടെമ്പോ നിരങ്ങി നീങ്ങി ജാനുവിൻ്റെ ദേഹത്തേക്ക് മറിഞ്ഞത്. ഉടൻ ചാലയിലെ സ്വകാര്യ ആസ്പത്രിയിൽ കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. ജാനുവിൻ്റെ രണ്ടാമത്തെ മകൾ പുഷ്പയുടെ മരണാനന്തരച്ചടങ്ങായ നാൽപ്പത് തിങ്കളാഴ്ചയാണ് നടക്കേണ്ടിയിരുന്നത്. ഇതിനുള്ള സാധന ങ്ങളുമായാണ് മിനി ടേമ്പാ എത്തിയത്.
ചൊക്ലി പോലീസ് ഇൻ സ്പെക്ടർ കെ.വി. മഹേഷിൻ്റെ നേതൃ ത്വത്തിൽ പോലീസ് സ്ഥലത്തെത്തി യിരുന്നു. മനഃപൂർവമല്ലാത്ത നരഹ ത്യയ്ക്ക് ഡ്രൈവർ ലിജിൻ്റെ പേരിൽ കേസെടുത്തു.
ഭർത്താവ് പരേതനായ കുഞ്ഞിക്കണ്ണൻ. മറ്റു മക്കൾ : രവീന്ദ്രൻ(ഒമാൻ), ശ്രീമതി, സുരേന്ദ്രൻ, അനീഷ്. മരുമക്കൾ: നളിനി, മുകുന്ദൻ, ഷൈജ, അനിത, പരേതനായ സോമൻ. സഹോദരങ്ങൾ: പരേതരായ അനന്തൻ, നാണു, കുങ്കിച്ചി
Mekunnu village witnesses mother's funeral today, which was supposed to be the 41st death anniversary of her daughter; bids farewell to Janu with tears
